ദുബായ്: ഒമാൻ തീരത്ത് മുങ്ങിയ ഇന്ത്യൻ എണ്ണക്കപ്പലിൽനിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി.
ഇന്ത്യൻ പതാകയുള്ള വിരാട് 1 എണ്ണക്കപ്പലാണ് റാസ് അൽ ഹദിനു സമീപം മുങ്ങിയത്. എൻജിൻ തകരാറാണ് അപകടകാരണമെന്ന് പറയുന്നു.
റാസ് അൽ ഹദിൽനിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണു സംഭവം. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 14 പേരെയും രക്ഷപ്പെടുത്തി.
അമേരിക്കൻ നേവിയുടെ പി-8 വിമാനത്തിൽനിന്നും റബർബോട്ട് ഇട്ടുനൽകിയാണ് കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
ഒമാൻ തീരസംരക്ഷണ സേനയും മറ്റ് സമുദ്ര ഏജൻസികളും ചേർന്ന് തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.